കൊല്ലം: വയര്‍ലെസ് സെറ്റ് കൊണ്ട് പോലീസുകാരന് ഇരുചക്രവാഹനയാത്രികനെ പരിക്കേല്പിച്ച സംഭവത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ഉയരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ മൊഴി രേഖപ്പെടുത്താന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ഇതു വരെ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്.
എ.ആര് ക്യാമ്പിലെ മാഷ് ദാസ് എന്ന പോലീസുദ്യോഗസ്ഥനാണ് വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ തലയ്ക്കടിച്ചത്. സംഭവത്തേത്തുടര്‍ന്ന് പോലീസുകാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുറിവേറ്റ യുവാവുമായിച്ചേര്ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. പോലീസുകാരനെതിരേ നടപടിയെടുക്കുമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയിരുന്നു.
ആക്രമണത്തില്‍ സന്തോഷിന്റെ തലയോട്ടിക്കാണ് പരിക്കേറ്റത്. വായ തുറക്കാനും ഭക്ഷണം കഴിക്കാനും കഴിയാത്ത സന്തോഷ് അവശനിലയില്‍ ചികിത്സയിലാണ്.
കൊല്ലം ലിങ്ക് റോഡില്‍ ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ ബൈക്കില്‍ വന്ന സന്തോഷിനെ മാഷ്ദാസ് വയര്‍ലെസ് സെറ്റ്കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: