അനധികൃത ക്വാറികള്‍ നിര്‍ത്തലാക്കണം: യുവമോര്‍ച്ച

Monday 8 August 2016 10:13 am IST

നാദാപുരം: അരൂര്‍ മലയാടപൊയില്‍ പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന 25ല്‍പ്പരം ചെങ്കല്‍ ക്വാറികളുടെയും ഒരു കരിങ്കല്‍ ക്വാറിയുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നടപടികള്‍ എടുക്കണമെന്ന് യുവമോര്‍ച്ച നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ പ്രദേശത്തിന്റെ സൈ്വരജീവിതത്തിന് തടസ്സമായിരിക്കുകയാണ്. സമീപ പ്രദേശമായ നിട്ടൂരിലെ സിപിഎം അക്രമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ആസൂത്രണവും ആയുധശേഖരവും നടക്കുന്നത് ഈ ക്വാറികളിലാണ്. അതുകൊണ്ടുതന്നെ അനധികൃതമായ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ എത്രയുംപെട്ടെന്ന് നിര്‍ത്തിവെക്കണമെന്നും നിയമവിരുദ്ധ ക്വാറികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡ ലം പ്രസിഡന്റ് വിപിന്‍ ചന്ദ്രന്‍ കോതോട്, ജില്ലാസെക്രട്ടറി എം.സി. അനീഷ്, കെ.കെ. രജിത്ത് , സുരേന്ദ്രന്‍ വെള്ളൂര്‍ എന്നിര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.