പെരിന്തല്‍മണ്ണ: നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലുള്ള പൊതുശ്മശാനങ്ങളിലേക്ക് വഴിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും ഈ നിലപാട് തുടരുന്നപക്ഷം വിവിധ പഞ്ചായത്ത് ഓഫീസുകളിലേക്ക് സമര പരമ്പരകള്‍ സംഘടിപ്പിക്കാനും ബിജെപി പെരിന്തല്‍മണ്ണ നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചു. 1981ല്‍ വെട്ടത്തൂരില്‍ സ്ഥാപിച്ച പൊതുശമ്ശാനത്തിന് നാളിതുവരെയും നടപ്പാത നിര്‍മ്മിച്ചിട്ടില്ല. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.എം കെ സുനില്‍ അദ്ധ്യക്ഷത വഹിച്ചു. മേഖല ജനറല്‍ സെക്രട്ടറി കുവെ.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ.എന്‍.ശ്രീ.പ്രകാശ്, കെ.ബിന്ദു, എ.ശിവദാസന്‍, സാജന് വെട്ടത്തൂര്‍, വി.പി.രാമചന്ദ്രന് എന്നിവര്‍സംസാരിച്ചു.
പുതിയ നിയോജക മണ്ഡലം ഭാരവാഹികളായി അഡ്വ:എം.കെ.സുനില്‍ (പ്രസിഡന്റ്) സി.പി.മനോജ്, പി.സാജന്, (ജനറല്‍ സെക്രട്ടറി) വി.പി.രാമചന്ദ്രന്., എ.വാസുദേവന്‍, പി.ലത, എം.കോമളവലി, (വൈസ് പ്രസിഡന്റ്) രാധാകൃഷ്ണന് തേലക്കാട്, മുരളീധരന് ആനമങ്ങാട്, അജേഷ് എടയാറ്റൂര്‍, പി.എസ്.ദര്‍ശ്ശന, ഭവ്യ പുലാമന്തോള്‍ (സെക്രട്ടറി) എം.ഹരീഷ്, (ട്രഷറര്‍). വിവിധ മോര്‍ച്ചാ മണ്ഡലം പ്രസിഡന്റുമാര്‍: യുവമോര്‍ച്ച വിനീഷ് പുലാമന്തോള്‍, മഹിളാമോര്‍ച്ച മോളിയമ്മ ജോസഫ,് പെരിന്തല്‍മണ്ണ കര്‍ഷക മോര്‍ച്ച സനല്‍ മേലാറ്റൂര്‍, ഒബിസി മോര്‍ച്ച കെ.കുട്ടികൃഷ്ണന് അരക്ക് പറമ്പ്, ന്യൂനപക്ഷ മോര്‍ച്ച ഫസല്‍ തങ്ങള്‍ അമ്മിനിക്കാട്, എസ്സി മോര്‍ച്ച ശശി കരിങ്കാളിക്കാവ.് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: