വള്ളിക്കുന്ന്: ബിജെപി വള്ളിക്കുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സുസ്ഥിര വികസന സെമിനാര്‍ നടത്തി. ബിജെപി ദേശീയ സമിതി അംഗം കെ.ജനചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമ്പത്തിക സാക്ഷരത കേന്ദ്രം അധികാരികളായ മാധവന്, കൃഷ്ണന് എന്നിവര്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിശദീകരണ ക്ലാസും നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ് മണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു. ദീപ പുഴക്കല്‍, മണ്ഡലം പ്രസിഡന്റ് പി.ജയനിദാസ്, ടി.കെ.രങ്കരാജന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ.ലക്ഷമി, സി.ഷിജ എന്നിവര്‍ സംസാരിച്ചു. പിപി.പ്രേമദാസ് സ്വാഗതവും പി.പി.ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: