പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടിയില്‍ പണംവെച്ച് ചീട്ട് കളിക്കുന്ന വന്‍ സംഘത്തെ പരപ്പനങ്ങാടി എസ്ഐ കെ.ജെ.ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
വന്‍ തുക വെച്ചുകൊണ്ട് ഈ മേഖലയില്‍ ചീട്ടുകളി നടക്കുന്നുവെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷിക്കാന്‍ മഫ്തിയില്‍ പോലീസിനെ നിയോഗിച്ചിരുന്നു. എന്നാല്‍ ആറിടങ്ങളിലായി പോലീസ് വരുന്നുണ്ടെങ്കില്‍ അക്കാര്യം അറിയിക്കുന്നതിനായി ആയിരം രൂപ ദിവസക്കൂലിക്ക് ചീട്ടുകളി മാഫിയ ഇന്‍ഫോര്‍മര്‍മാരെ നിയോഗിച്ചിരുന്നു.
പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ വന്‍ ചീട്ടുകളി മാഫിയയെയാണ് വലയിലാക്കിയത്.
പിടികൂടിയ ഏഴ് പേരില്‍ നിന്നുമായി 45000 രൂപയും ലഭിച്ചിട്ടുണ്ട്്. കഴിഞ്ഞ ആഴ്ച കെട്ടുങ്ങല്‍ അഴിമുഖം ഭാഗത്തു നിന്നും ചീട്ടുകളി സംഘത്തെ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: