യുവമോര്‍ച്ച ദേശരക്ഷാ ജ്വാല നാളെ

Monday 8 August 2016 10:18 am IST

കോഴിക്കോട്: 'ഭീകരവാദികള്‍ ഇന്ത്യ വിടുക അവരെ പിന്തുണയ്ക്കുന്നവരും' എന്ന സന്ദേശമുയര്‍ത്തി ആഗസ്റ്റ് ഒന്‍പത് ക്വിറ്റ് ഇന്ത്യാദിനത്തില്‍ യുവമോര്‍ച്ച ദേശരക്ഷാ ജ്വാല സംഘടിപ്പിക്കും. വൈകീട്ട് നാലുമണിക്ക് കിഡ്‌സണ്‍ കോര്‍ണറില്‍ നടക്കുന്ന ദേശരക്ഷാ ജ്വാലയില്‍ യുവമോര്‍ച്ച ജില്ല- സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ലൗജിഹാദ്, ഭീകരവാദം എന്നിവയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യുവമോര്‍ച്ച ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി. ഹരീഷ്, ജില്ലാ വൈസ് പ്രസിഡന്റ് എം.രാകേഷ്, ഇ.പി. ബബീഷ്, ജില്ലാ സെക്രട്ടറി ടി. റിജിന്‍, ജില്ലാ ട്രഷറര്‍ ടി.നിവേദ്, അനൂപ് മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.