കോഴിക്കോട്: ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വ്യാപാരികള്‍ക്കും ആവശ്യമായ ക്ലാസുകളും, മുന്നൊരുക്കങ്ങളും നല്‍കണമെന്ന് ഓള് കേരള കണ്‍സ്യൂമര്‍ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെയും സിറ്റി മര്‍ച്ചന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. എകെസിജിഡിഎയുടെയും സിഎംഎയുടെയും നേതൃത്വത്തില്‍ വാണിജ്യനികുതി വകുപ്പിന്റെ സഹകരണത്തോടെ ആദ്യ ബോധവല്‍ക്കരണ പഠനക്ലാസ് കോഴിക്കോട് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
അസോസിയേഷന് ഓഫീസില്‍ ചേര്‍ന്ന യോഗം ടാക്സ് പെയേഴ്സ് അസോസിയേഷന് പ്രസിഡന്റ് അഡ്വ.പി.ടി.എസ് ഉണ്ണി ഉദ്ഘാടനം ചെയ്തു. ഓള് കേരള കണ്‍സ്യൂമര്‍ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഷെവ. സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. അസോസിയേഷന് നിയമോപദേഷ്ടാവ് അഡ്വ. എം.കെ. അയ്യപ്പന് മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോഷി പോള്‍.പി, ടി.പി. വാസു, പി.കെ. കുഞ്ഞന്‍, സി.എന്‍. രാധാകൃഷ്ണന്, ശ്രീകല മോഹന്‍, കെ.മോഹന്‍കുമാര്‍, സി.കെ. രാജന്, കെ.പി. സുധാകരന്, എം.ഇ. അഷ്റഫ്, സി.കെ.ബാബു, അനില്‍ ചെറിയാന്, സി.ഐ. ജോയ് എന്നിവര്‍ സംസാരിച്ചു. സിറ്റി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.പി. സുധാകരന് സ്വാഗതവും എകെസിജിഡിഎ ജനറല്‍സെക്രട്ടറി സി.സി. മനോജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: