കുന്ദമംഗലം: ബിജെപി കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി പ്രഖ്യാപന സമ്മേളനം ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് വി.വി.രാജന് ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഏറ്റവും താഴെതട്ടില്‍ എത്തുന്നുണ്ടോ എന്ന് പരിശോധിച്ച്, വികസനം താഴെ തട്ടില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.നിയോജകമണ്ഡലം പ്രസിഡന്റായി കെ.സി. വല്‍സരാജ്, ജനറല്‍ സെക്രട്ടറിമാരായി എം.സുരേഷ്, സി.ശിവദാസന്‍, വൈസ് പ്രസിഡന്റുമാരായി പുഷ്പാകരന്‍, എന്‍.പി. അച്യുതന്, ശ്രീജബാലചന്ദ്രന്, അനിത പെരുമണ്ണ,സെക്രട്ടറി മാരായി അനില്‍കുമാര്‍ മാവൂര്‍ സുജാത കുറ്റിക്കാട്ടൂര്‍, നിത്യാനന്ദന്, സിന്ധു ചീനക്കല്‍, ട്രഷററായി അനില്‍ കുമാര്‍ പെരുമണ്ണ എന്നിവരെ തെരഞ്ഞെടുത്തു. ചേറ്റൂര്‍ ബാലകൃഷ്ണന് മാസ്റ്റര്‍, ടി.വി. ഉണ്ണികൃഷ്ണന്,പി. കൃഷ്ണന് മാസ്റ്റര്‍, സി.രാജന്, പി. ഹരിദാസന്, ടി.ചക്രായുധന്‍, കെ.ടി. വിപിന്‍ എന്നിവര്‍ സംസാരിച്ചു.
എം. സുരേഷ് സ്വാഗതവും, സി. ശിവദാസന്‍ നന്ദിയും പറഞ്ഞു. വിവിധ മോര്‍ച്ച അധ്യക്ഷന്മാരായി ടി.എ. ഷാജിത് (പട്ടികജാതി മോര്‍ച്ച) ശ്രീജേഷ് പെരിങ്ങൊളം (യുവമോര്‍ച്ച) ശ്യാമള മക്കാട്ട് (മഹിളാമോര്‍ച്ച) വിജയന് പണിക്കര്‍ (ഒബിസി മോര്‍ച്ച) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: