പുനലൂര്‍: ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റ് പുനസ്ഥാപിക്കാന്‍ വീണ്ടും അധികൃതരുടെ നീക്കം. ഇതിനായി പുനലൂരില്‍ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഔട്ട്ലെറ്റിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ആളൊഴിഞ്ഞ ഭാഗങ്ങളില്‍ ഇതിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമം നടക്കുന്നത്. മിനി സിവില്‍സ്റ്റേഷനോട് ചേര്‍ന്നാണ് ഇപ്പോള്‍ സ്ഥലം കണ്ടെത്താന്‍ നീക്കം നടക്കുന്നത്. ഇതിനായി രണ്ട് സ്ഥലങ്ങളില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിഷേധം ഇനിയും ഉണ്ടാകുമോയെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. കലയനാട് ഭാഗത്തും ടിബി ജംഗ്ഷനിലും ഔട്ട്ലെറ്റ് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപവും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും ഔട്ട്ലെറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ ബിവറേജസ് കോര്പ്പറേഷന് അധികൃതര്‍ ശ്രമിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: