കണ്ണൂർ: കണ്ണൂർ മുഴുപ്പിലങ്ങാട്ട് ടോൾ ബൂത്തിലേക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ടോൾ ബൂത്ത് മാനേജർ കമ്പില്‍ നാറാത്ത് സ്വദേശി സഹദേവനാണ് (62) മരിച്ചത്.
ടോൾ ബൂത്ത് ജീവനക്കാരായ മൂന്ന് സ്ത്രീകൾക്കാണ് പരുക്കേറ്റത്. ഇവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ലോറിക്കടിയിൽപ്പെട്ടാണ് സഹദേവൻ മരിച്ചത്. തലശേരിയിൽ നിന്ന് ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
അപകടത്തില്‍ മൂന്നു കാറുകളും തകർന്നിട്ടുണ്ട്. ടോൾബൂത്ത് പൂർണമായി തകർന്നു. ഒരു കാർ യാത്രക്കാരനും പരുക്കേറ്റിട്ടുണ്ടെന്ന് വിവരങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: