ആലപ്പുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പ് 10ന് വിരവിമുക്ത ചികിത്സ നടത്തും. മണ്ണിലൂടെ പകരുന്ന രോഗം തടയുകയെന്നതാണ് ലക്ഷ്യം. ഒന്നുമുതല്‍ മുതല്‍ 19 വയസുവരെയുളള എല്ലാ കുട്ടികള്‍ക്കും വിരഗുളിക (ആല്‍ബന്‍ഡസോള്‍) നല്‍കും. രണ്ടുവയസുവരെയുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ അലിയിച്ച് നല്‍കണം. 2 മുതല്‍ 19 വയസുവരെയുള്ളവര്‍ ഒരു ഗുളിക ഉച്ചഭക്ഷണത്തിനുശേഷം ചവച്ചരച്ച് കഴിക്കണം. നാളെ ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് 17ന് ഗുളിക നല്‍കും. ആരോഗ്യപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് ഗുളിക നല്കുന്നതില് പരിശീലനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: