ഭഗവദ് ഭക്തിയാണ് ജീവാത്മാക്കളുടെ സനാതനമായ ധര്‍മ്മം. വര്‍ണ്ണധര്‍മ്മങ്ങള്‍ ബ്രഹ്മണാദിവര്ണ്ണങ്ങളുടെ സ്വഭാവമുള്ളവര്‍ ആചരിച്ചാല്‍ മതി. ബ്രാഹ്മണാദി ആശ്രമ ധര്‍മ്മങ്ങള്‍ അതാത് ആശ്രമങ്ങള്‍ സ്വീകരിച്ചവര്‍ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ. യോഗചര്യ അനുഷ്ഠിക്കുന്നവര്‍ മാത്രമേ യോഗധര്മ്മങ്ങള് ചെയ്യേണ്ടതുള്ളൂ.
ഭഗവദ് ഭക്തി എല്ലാ എല്ലാത്തരം ജീവാത്മാക്കളുടേയും സനാതനം ഏതുകാലത്തും ഏതുദേശത്തും അനുഷ്ഠിക്കപ്പെടേണ്ട ധര്‍മ്മമാണ്. സനാതനമാണ്, ഒരുമാറ്റവുമില്ലാത്തത്. ഈ ധര്മ്മത്തിന് ഗ്ലാനിസംഭവിക്കുമ്പോള് ഭഗവാന് തീര്‍ച്ചയായും സ്വയം അവതരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: