ചെങ്ങന്നൂര്‍: പത്താം ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിച്ച് ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്ന് കേരളാ എന്‍ജിഒ സംഘ് ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് കാര്യക്ഷമമായ സേവനം ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥ തസ്തികകള്‍ ജനസംഖ്യയുടെ അനുപാതത്തില്‍ വര്‍ദ്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു.
വിവിധ രാഷ്ട്രീയത്തില്‍പ്പെട്ടവരുടെ സംഘടനാ പ്രവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നതായി യോഗം ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന സമിതിംഗം കെ. മധു ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷന്‍ ജെ. മഹാദേവന് അദ്ധ്യക്ഷതവഹിച്ചു. ഗോപകുമാര്‍ മധുരാപുരി, എ. പ്രകാശ്, മത്യുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ന് നടക്കുന്ന സമ്മേളനം എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി ആര്.ശ്രീകുമാരന്‍ ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി പി. ഉണ്ണികൃഷ്ണന് ക്വിറ്റ് ഇന്ത്യാ ദിന സന്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: