കല്‍പ്പറ്റ : ഭീകരവാദികള്‍ ഇന്ത്യ വിടുക അവരെ പിന്തുണക്കുന്നവരും എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച ക്വിറ്റ് ഇന്ത്യാ ദിനമായ ഇന്ന് ദേശരക്ഷാ ജ്വാല സംഘടിപ്പിക്കും. വൈകിട്ട് നാല് മണിക്ക് പനമരത്താണ് പരിപാടി.
ദേശരക്ഷാ ജ്വാല യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ ക്യഷ്ണന് ഉദ്ഘാടനം ചെയ്യും. കരിമ്പമ്മല് സ്റ്റേഡിയം പരിസരത്തുനിന്നും പ്രകടനം ആരംഭിക്കും. പ്രവര്‍ത്തകര്‍ ഇന്ന് വൈകീട്ട് നാല് മണിക്ക് സ്റ്റേഡിയത്തിന്റെ പരിസരത്ത് എത്തിചേരണമെന്ന് നേതാക്കള്‍ അറിയിച്ചു. ദേശരക്ഷാ ജ്വാല പരിപാടിയി ല്‍ ബിജെപിയുടെയും യുവമോര്‍ച്ചയും സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: