ന്യൂദല്‍ഹി: ഗുണ്ടാത്തലവനെ രക്ഷപ്പെടാന്‍ സഹായിച്ച കേസില്‍ ദേശീയ കായിക താരം അറസ്റ്റില്‍. പര്വീന് പാഞ്ചി എന്ന ലാറ (22) യാണ് അറസ്റ്റിലായത്. പടിഞ്ഞാറന്‍ ദല്‍ഹിയിലെ നരേലയില്നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജിതേന്ദര്‍ എന്ന ഗുണ്ടാത്തലവനെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നതാണ് കേസ്. കഴിഞ്ഞ മാസം 30ന് പോലീസ് കസ്റ്റഡിയില്‍ നര്‍വാണ കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ ജിതേന്ദര്‍ രക്ഷപ്പെടുകയായിരുന്നു.
2013ല്‍ ദേശീയ തലത്തില്‍ നടന്ന 400 മീറ്റര്‍ മത്സരത്തില്‍ പാഞ്ചി സ്വര്‍ണമെഡല്‍ സ്വന്തമാക്കിയിരുന്നു. ഹരിയാനയിലെ സോനിപ്പത്ത് സ്വദേശിയാണ് ഇയാള്‍. പാഞ്ചിയടക്കം 10 പേര്‍ക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: