ബത്തേരി : നിയന്ത്രണം വിട്ട ബസ്സ് ചായക്കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പരിക്കേറ്റു. ബത്തേരി – പാപ്ലശ്ശേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാരൃ ബസ്സാണ് പാതയോരത്തെ വൈദ്യുത ട്രാന്‍സ് ഫോര്മര് ഇടിച്ചിട്ടശേഷം സമീപത്തെ ചായപീടികയില്‍ ഇടിച്ചുകയറിയത്.
തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ വാകേരി താഴെയങ്ങാടിയിലാണ് അപകടം. ബത്തേരിയില്‍ നിന്ന് പാപ്ലശ്ശേരിക്ക് വരികയായിരുന്ന വാമ്പാടി എന്ന ബസ്സാണ് അപകടത്തില്‍ പ്പെട്ടത്.
പരിക്കേറ്റ ബസ്സ് ഡ്രൈവര്‍ ക്ലിന്റ്(24), യാത്രക്കാരായ വാളവയല്‍ അഭയ് (14), മൂടക്കൊല്ലി സ്വദേശി സനല്‍(15) എന്നിവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: