യുവമോര്‍ച്ച ദേശരക്ഷാ ജ്വാല ഇന്ന് ചെങ്ങന്നൂരില്‍

Monday 8 August 2016 9:58 pm IST

ആലപ്പുഴ: യുവമോര്‍ച്ച ദേശരക്ഷാ ജ്വാല ഇന്ന് ചെങ്ങന്നൂരില്‍ നടക്കും. ഭീകരവാദികള്‍ ഇന്ത്യവിടുക, അവരെ പിന്തുണയ്ക്കുന്നവരും എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന ദേശരക്ഷാ ജ്വാല വൈകിട്ട് നാലിന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യന്‍ ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്‍ അദ്ധ്യക്ഷത വഹിക്കും. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ മുഖ്യപ്രഭാഷണം നടത്തും. ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍,ജില്ലാജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ്, എം.വി. ഗോപകുമാര്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ഭവിത്ത് കുമാര്‍, ജില്ലാ ജന. സെക്രട്ടറിമാരായ എച്ച് ഹര്‍ഷന്‍, അജി ആര്‍. നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.