ഇരിങ്ങാലക്കുട : യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ്സിനെതിരെ ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി. കേരള കോണ്‍ഗ്രസ്സിനെതിരെ പ്രകോപനപരമായ മുദ്രവാക്യങ്ങളുമായിട്ടായിരുന്നു പ്രകടനം. കെ.എം മാണി എം.എല്‍.എ സ്ഥാനം രാജിവെയ്ക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
കോഴ കള്ളന് കെ എം മാണി, സരിത കുട്ടന് ജോസ് കെ മാണി, വഞ്ചകന് തോമസ് ഉണ്ണിയാടന് എന്നീ പ്രകോപനപരമായ മുദ്രവാക്യങ്ങള്‍ പ്രകടനത്തില്‍ ഉടനീളെ ഉയര്‍ന്നു. രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി പേര് പങ്കെടുത്തു.
ബ്ലോക്ക് പ്രസിഡന്റ് ടി.വി ചാര്‍ളി, മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, ടി.ആര് ഷാജു, ഐ.ആര് ജെയിംസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.ആര് ഷാജു, അഡ്വ. ഇ.സി വര്‍ക്ഷീസ്, നേതാക്കളായ കെ.കെ ചന്ദ്രന്, എല്‍.ഡി ആന്റോ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: