മാവേലിക്കര: കുറവര്‍ സമുദായ സംരക്ഷണ സമിതി മണ്മറഞ്ഞുപോയ സമുദായ നേതാക്കളെ അനുസ്മരിച്ചു. ബുദ്ധജംഗ്ഷനില്‍ സജ്ജീകരിച്ച് സ്മൃതി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം അനുസ്മരണ സമ്മേളനം മാവേലിക്കര എംഎല്‍എ ആര്.രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ശിവരാജന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ.അയ്യപ്പന് സ്മരണാഞ്ജലി അര്‍പ്പിച്ചു.
മാവേലിക്കര മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് കെ.ആര്.മുരളീധരന് മുതിര്‍ന്ന നേതാക്കളെ ആദരിച്ചു. നഗരസഭ അധ്യക്ഷ ലീലാ അഭിലാഷ്, കൗണ്‍സിലര്‍ എസ്.സുജാതദേവി, മുന്‍ കൗണ്‍സിലര്‍ ബി.ഗുരുലാല്‍, പി.എന്‍.രാമചന്ദ്രന്, എസ്.കരുണാകരന്, ചെങ്ങമനാട് ശശികുമാര്‍, നെടുവത്തൂര്‍ ഉണ്ണി, വര്‍ക്കല രവി, ഒ.കുഞ്ഞുപിള്ള, കെ.കെ. രാധ, രമേശ് തഴക്കര, പി.കെ. ചെല്ലപ്പന്, ജി.ജോഗിന്ദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: