കിണറ്റില്‍വീണ പതിമൂന്നുകാരനെ രക്ഷപ്പെടുത്തി

Monday 8 August 2016 10:03 pm IST

ചാലക്കുടി : അന്‍പത് അടി ആഴമുള്ള കിണറില്‍ വീണ പതിമൂന്നുകാരനെ രക്ഷപ്പെടുത്തി. വെള്ളാംചിറയില്‍ ട്യൂഷന് എത്തിയ വിദ്യാര്‍ഥിയാണ് സൈക്കിള്‍ സഹിതം കിണറില്‍ വീണത്. നാട്ടുകാരുടെ സഹായത്തോടെ അഗ്‌നിശമന സേനയാണ് കുട്ടിയെ രക്ഷിച്ചത്. വെള്ളാംചിറ പീണിക്കല്‍ ബാബുവിന്റെ നവനീതാണ് (13) കിണറില്‍ വീണത്. ഇന്നലെ ആറോടെയാണ് സംഭവം. പരുക്കേറ്റ നവനീതിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളാംചിറ പയ്യാക്കല്‍ വള്ളിയമ്മയുടെ വീട്ടിലെ വെള്ളമില്ലാത്ത കിണറിലാണ് കുട്ടി വീണത്. വീട്ടുമുറ്റത്തേയ്‌ക്കെത്തിയ സൈക്കിള്‍ പൊക്കം കുറഞ്ഞ ആള്‍മറയില്‍ തട്ടി കിണറിലേയ്ക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരായ ഷാജു, അമ്പാടി എന്നിവരും അഗ്‌നിശമന സേന അംഗങ്ങളായ പി. അജിത്കുമാര്‍, പി.എസ്. സന്തോഷ്‌കുമാര്‍, വി.പി. കൃഷ്ണപ്രസാദ്, ശരത്, എ.വി. രജു, ഹോം ഗാര്‍ഡ് പി.വി. ജോയ് എന്നിവരും ചേര്‍ന്നാണ് കുട്ടിയെ കരയ്‌ക്കെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.