വെള്ളാങ്ങല്ലൂര്‍: അമ്പതോളം വീട്ടുകാര്‍ക്ക് യാത്രാസൗകര്യം ഉണ്ടാകണമെങ്കില്‍ ആറാം വാര്‍ഡിലെ കോണത്തുകുന്ന് ജംഗ്ഷനിലെ ജലസംഭരണിയുടെ നിര്‍മാണം പൂര്‍ത്തിയാകേണ്ട അവസ്ഥയാണ്. ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ലക്ഷക്കണക്കിന് ലിറ്റര്‍ ജലം സംഭരിക്കാവുന്ന രണ്ട് വലിയ സംഭരണികളിലെ പണിയാണ് പൂര്‍ത്തീകരിക്കേണ്ടത്. എന്നാല്‍ ഇത് എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കില്‍ മാത്രമെ റോഡിന്റെ അറ്റകുറ്റപണി നടത്താന്‍ കഴിയൂ എന്നാണ് പഞ്ചായത്ത് ഭരണസമിതി പറയുന്നത്. റോഡിന് ഇരുവശത്തും താമസിക്കുന്ന നിരവധി വീട്ടുകാര്‍ ഇതുകാരണം ബുദ്ധിമുട്ടിലാണ്. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല നടക്കുവാന്‍ സാധ്യമല്ലാത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: