സംസ്‌കൃത ദിനാഘോഷം : കലാമണ്ഡലത്തില്‍ പ്രഭാഷണ പരമ്പര ആരംഭിച്ചു

Monday 8 August 2016 10:05 pm IST

തൃശൂര്‍:കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാലയില്‍ ഈ വര്‍ഷത്തെ സംസ്‌കൃത ദിനാഘോഷങ്ങളോടനുബന്ധിച്ച് നാട്യശാസ്ത്രത്തിലെ രസസിദ്ധാന്തത്തെക്കുറിച്ചുളള അഞ്ച് ദിവസത്തെ പ്രഭാഷണ പരമ്പരക്ക് തുടക്കമായി. പ്രഭാഷണ പരമ്പര 12 ന് സമാപിക്കും.എല്ലാ ദിവസവും കൂത്തമ്പലത്തില്‍ ഉച്ചക്ക് 2 മുതല്‍ വൈകിട്ട് 4.30 വരെയാണ് ക്ലാസ്സുകള്‍ ഉണ്ടായിരിക്കുക. ഡോ. ചാത്തനാത്ത് അച്യുതനുണ്ണിയുടെ രസിദ്ധാന്തം-അഭിനവ ഗുപ്തന്റെ ദര്‍ശനം എന്ന വിഷയത്തിലുളള പ്രഭാഷണം തിങ്കളാഴ്ച നടന്നു. അക്കാദമിക് ഡയറക്ടര്‍ ഡോ. സി.എം. നീലകണ്ഠന്‍ ആമുഖ ഭാഷണം നടത്തി. രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നുളള ദിവസങ്ങളില്‍ ഡോ. കെ.പി. ശ്രീദേവി, ഡോ. പി.വി. രാമന്‍ കുട്ടി, രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍, അക്കാദമിക് ഡയറക്ര്‍ ഡോ. സി.എം. നീലകണ്ഠന്‍ എന്നിവര്‍ ക്ലാസ്സെടുക്കും. ആഗസ്റ്റ് 19 ന് കലാമണ്ഡലത്തില്‍ സംസ്‌കൃത ദിനം ആഘോഷിക്കും. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംസ്‌കൃത നാടകം, വടക്കന്‍ കേരളത്തില്‍ അവതരിപ്പിക്കുന്ന മറത്തുകളിയുടെ അവതരണം, ഡോ. പി.വി. നാരായണന്റെ (സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ കേന്ദ്രം) പ്രതേ്യക പ്രഭാഷണം, രാമായണ ക്വിസ് തുടങ്ങിയ പരിപാടികള്‍ സംസ്‌കൃത ദിനാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് അക്കാദമിക് ഡയറക്ടര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.