ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. രാവിലെ കിഴക്കെ ഗോപുരനടയ്ക്കലുള്ള ആല്‍ത്തറയ്ക്കല്‍ കൊണ്ടുവെച്ച നെല്ക്കതിര് പാരമ്പര്യ അവകാശികള്‍ ഗോപുരനടയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ക്ഷേത്രം അണിമംഗലം നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നെല്ക്കതിര് തലയിലേറ്റി ക്ഷേത്രം ഒരു തവണ പ്രദക്ഷിണം ചെയ്തതിന് ശേഷം ക്ഷേത്രത്തിനകത്തേയ്ക്ക് കൊണ്ടുപോയി. മണ്ഡപത്തില്‍ വെച്ച് പൂജിച്ച കതിര് ക്ഷേത്രത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് വാദ്യഘോഷങ്ങളോടെ പത്തായപ്പുരയിലും, കൊട്ടിലാക്കല്‍ ദേവസ്വം ഓഫീസിലും നെല്ക്കതിര് കെട്ടുകയും ഭക്തജനങ്ങള്‍ക്ക് കതിരുകള്‍ വിതരണം ചെയ്യുകയും ചെയ്തു. നാലമ്പല തീര്‍ത്ഥാടനക്കാലമായതിനാല്‍ നെല്ക്കതിര് വാങ്ങാന്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷിച്ചു. ക്ഷേത്രം മേല്‍ശാന്തി താന്നിയില്‍ മതിയത്ത് മനയ്ക്കല്‍ നാരായണന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ഇല്ലം നിറ നടത്തിയത്. ക്ഷേത്രഭാരവാഹികളായ എ.സി ദിനേശ്, വി.പി ഗോവിന്ദന്‍കുട്ടി, വി.എസ് രാജേഷ് എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: