കഞ്ചാവ് വില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയില്‍

Monday 8 August 2016 10:09 pm IST

കുമളി: ടൗണില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന കുമളി കിഴക്കുംമേട് സ്വദേശി മുരുകേശന്‍ (32)നെ വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വില്‍പ്പനയ്ക്കായി മടിയില്‍ സൂക്ഷിച്ചിരുന്ന പതിനെട്ട് പൊതി കഞ്ചാവ് ഇയാളില്‍ നിന്നും മപിടിച്ചെടുത്തു. കുമളി ടൗണിലുളള വീടിന്റെ പരിസരത്ത് നിന്നുമാണ് ഇയാളെ പിടികൂടുന്നത്. ഇയാളെ പിടികൂടുന്നതിനായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വേഷം മാറി വീടും പരിസരവും നിരീക്ഷിച്ച് വരികയായിരുന്നു. കുമളി കേന്ദ്രീകരിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കും, വിനോദസഞ്ചാരികള്‍ക്കും ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നതായി പറയുന്നു. ഇയാളുടെ പേരില്‍ നിരവധി കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ സേവ്യര്‍ പി ഡി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജ്കുമാര്‍ ബി, രവി വി, അനീഷ് ടി എ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സ്റ്റെല്ലാ ഉമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ട്പിടിച്ചത്. പ്രതിയെ പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.