മൂന്നാര്‍: മൂന്നാറില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നു. ഇന്നലെ മേഖലയില്‍ രണ്ട് വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്ന ഡിവൈഎഫ്ഐ നേതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക ആക്രമണമാണ് അരങ്ങേറിയത്. സംഭവത്തില്‍ ഇന്നലെ രണ്ട് കേസുകള്‍ കൂടി മൂന്നാര്‍ പോലീസ് രജസ്റ്റര്‍ ചെയ്തു. മൂന്നാറിലും ദേവികുളത്തുമായി സിപിഎം പ്രവര്‍ത്തകരുടെ ജീപ്പ് തകര്‍ത്തതിനാണ് കേസ്. കഴിഞ്ഞ ദിവസം ഇവിടെ 5 വാഹനങ്ങളും തകര്‍ത്തിരുന്നു. ഇരുപക്ഷവും സമവായത്തിനും വഴങ്ങുന്നില്ലെന്നുമ റിപ്പോര്‍ട്ടുണ്ട്. തല്ലി തന്നെ തീര്‍ക്കുമെന്ന നിലപാടിലാണ് നല്ലകാലം വരുന്നുവെന്ന് പറഞ്ഞ് ഭരണത്തിലെത്തിയ സിപിഎം ഇവിടെ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: