ചങ്ങനാശേരി: ക്ഷേത്രസംരക്ഷണ സമിതി കോട്ടയം ജില്ലാ രാമായണമേള പെരുന്ന ശിവഗംഗ ഓഡിറ്റോറിയത്തില്‍ നടന്നു. സമിതി താലൂക്ക് പ്രസിഡന്റ് എന്‍.രാമചന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്തു. രാമായണമേളയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ താലൂക്കില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയവര്‍ക്കുള്ള എന്‍.പി ഉണ്ണിപ്പിള്ള മെമ്മോറിയല്‍ ഏവര്‍റോളിംഗ് ട്രോഫി മാടപ്പള്ളി സമിതിയും തിരുവെങ്കിടപുരം സമിതിയും ഒന്നാംസ്ഥാനം പങ്കിട്ടു.
സമാപനസമ്മേളനത്തില്‍ സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് പി.ആര് ജനാര്ദ്ദനന് നായര്‍ അധ്യക്ഷത വഹിച്ചു. മതപാഠശാല കോട്ടയം ജില്ലാ പ്രമുഖ് പ്രഭാകരന്‍നായര്‍ ആശംസയര്‍പ്പിച്ചു. കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് എന്‍.പി കൃഷ്ണകുമാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി വി.എസ് രാമസ്വാമി, വി.കെ അജിത്ത്, പി.ജി സതീഷ്കുമാര്‍, എം.ശക്തി കൃഷ്ണന്, പി.എന്‍ ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: