ലൗ ജിഹാദ്: അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

Monday 8 August 2016 10:21 pm IST

പാലക്കാട്: ചെര്‍പ്പുളശേരിയിലെ ലൗ ജിഹാദ് കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സീല്‍ ചെയ്ത കവറിലാണ് ഏറെ ഗൗരവമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകയ്ക്കും, നൗഫല്‍ കുരിക്കളിനുമുള്ള ബന്ധവും പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും അന്വേഷിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. ചെര്‍പ്പുളശേരി സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി എഡിജിപി വഴി റിപ്പോര്‍ട്ട് ഇന്നലെ കോടതിയില്‍ ഹാജരാക്കി. ഏറെ ഗൗരവമുള്ള കണ്ടെത്തലുകളായതിനാല്‍ ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. എന്‍ഐഎ പ്രാഥമികഘട്ട അന്വേഷണം പൂര്‍ത്തിയാക്കിയെന്ന് കോടതിയില്‍ അറിയിച്ചു. എന്നാല്‍, കോടതി വിമര്‍ശിക്കുകയും രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു വനിതാ പോലീസുള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥരെ യുവതിയുടെ സുരക്ഷയ്ക്കു നിയമിച്ചു. അടുത്ത അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 29ന് ഹാജരാക്കുവാന്‍ ജസ്റ്റിസുമാരായ കെ. സുരേന്ദ്ര മോഹനും മേരി ജോസഫും പോലീസിന് നിര്‍ദ്ദേശം നല്‍കി. ജൂലൈ 27നാണ് ഹൈക്കോടതി ലൗ ജിഹാദ് സംഭവത്തില്‍ എന്‍ഐഎയും പോലീസും സംയുക്തമായി അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ജൂണ്‍ 13ന് പാലക്കാട് ചെര്‍പ്പുളശേരിയിലെ വീട്ടില്‍ നിന്നു പെണ്‍കുട്ടി ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ട കേസിലാണ് നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. നൂറുകണക്കിന് നെറ്റ് കോളുകളാണ് ചെര്‍പ്പുളശേരി പെണ്‍കുട്ടിക്ക് വന്നിരിക്കുന്നതെന്ന് അനേ്വഷണ സംഘം കണ്ടെത്തി. ഇതില്‍ പലതും രണ്ടും മൂന്നും മണിക്കൂറുകള്‍ സംസാരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.