ന്യൂദല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് ഫീസ് പുതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. ലൈസന്‍സ് പുതുക്കലിനും ഫീസ് വര്‍ദ്ധനവ് ബാധകം. സാധരണ ലൈസന്‍സിന് 320 രൂപ ഫീസ് എന്നത് 1,200 രൂപയായാണ് വര്‍ദ്ധിക്കുക. ഇത് ബജറ്റില്‍ സൂചിപ്പിച്ചിരുന്നു. ഡ്രൈവിങ് സ്കൂളുകള്‍ 2,500 രൂപ മുതല്‍ 10,000 രൂപ വരെയാണ് ലൈസന്‍സ് എടുത്ത് നല്‍കുന്നതിന് ഇപ്പോള്‍ ഫീസ്. സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിക്കുന്ന ഇതര ഫീസുകള്‍ക്ക് പുറമേയായിരിക്കും വര്‍ധന.
1989 ലാണ് ഡ്രൈവിങ്ങിന് ഫീസ് ചുമത്താന്‍ നിയമമായത്്. 2001-02 ലാണ് അവസാനമായി പുതുക്കിയത്. ഡ്രൈവിങ് ടെസ്റ്റ് ഫീസ് 300 രൂപയായി വര്‍ദ്ധിക്കും. ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡുകളുടെ ചാര്‍ജ് 200 രൂപയില്‍ നിന്ന് 400 രൂപയാകും. ലൈസന്‍സ് പുതുക്കലിന് 200 രൂപയായും ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് ഫീസ് 1,000 രൂപയാക്കാനും, അഡ്രസ്സില്‍ മാറ്റം വരുത്താന്‍ 200 രൂപ ഫീസീടാക്കാനുമാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: