മലയിന്‍കീഴ്: പെന്‍ഷന്‍കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് സമഗ്രബില്ലുകൊണ്ടുവരണമെന്ന് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് പി. പ്രഭാകരന്‍നായര്‍. പെന്‍ഷനേഴ്സ് സംഘ് ജില്ലാസമ്മേളനം മലയിന്‍കീഴില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേ
ഹം. പെഷന്ക്കാരോടുള്ള സര്‍ക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്നും കുടിശ്ശിക ഒറ്റതവണയായി വിതരണം ചെയ്യണമെന്നും പ്രഭാകരന്‍നായര്‍ പറഞ്ഞു. ജില്ലാപ്രസിഡന്റ് കെ. വിജയകുമാര്‍ അദ്ധ്യക്ഷത
വഹിച്ചു. സേവാഭാരതി സംഘടന കാര്യദര്‍ശി യു.എന്‍. ഹരിദാസ്, ബിഎംഎസ് ജില്ലാപ്രസിഡന്റ് ബാബുകുട്ടന്, എരുത്താവൂര്‍ ചന്ദ്രന്, ജില്ലാ പഞ്ചായത്ത് അംഗം ലതകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ ജയലക്ഷ്മി, ശ്രീകല, നേമം ബ്ലോക്കംഗങ്ങളായ സതീഷന്, ബിനു, എസ്. ഗിരീഷ് ചന്ദ്രന്, ശശീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: