തുടര്‍ വിദ്യാഭ്യാസ പരിപാടി

Monday 8 August 2016 11:03 pm IST

തിരുവനന്തപുരം: ആധുനിക വൈദ്യശാസ്ത്രം നേരിടുന്ന വെല്ലുവിളികളെപ്പറ്റി മെഡിക്കല്‍ കോളേജ് ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രൊഫ. വി.സി. മാത്യു റോയി അനുസ്മരണ മെഡിക്കല്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. പുതിയ അസുഖങ്ങളും അവയെ നേരിടാനുള്ള നൂതന ചികിത്സാരീതികളും കണ്ടെത്തലുമെല്ലാം ചര്‍ച്ച ചെയ്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു തുടര്‍ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍ കുറുപ്പ്, മുന്‍ മേധാവി ഡോ. കെ.വി. കൃഷ്ണദാസ്, പ്രൊഫസര്‍ ഡോ. രാജശേഖരന്‍ സി., അഡീഷണല്‍ പ്രൊഫസര്‍ ഡോ. ജേക്കബ് ആന്റണി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. അണുബാധ, രക്തക്കുഴലിലെ രക്തം കട്ടപിടിക്കല്‍, ഹൃദയാഘാതം, ആസ്മ, എസ്എല്‍ഇ, പ്രമേഹം, ഹെപ്പറ്റൈറ്റിസ് സി, അക്യൂട്ട് കിഡ്‌നി ഇഞ്ച്വറി എന്നീ രോഗങ്ങളുടെ പെട്ടെന്നുള്ള കണ്ടു പിടുത്തങ്ങളും പുതിയ ചികിത്സാ മാര്‍ഗങ്ങളും പരിപാടിയില്‍ ചര്‍ച്ച ചെയ്തു. ഡോ. ശ്രീകണ്ഠന്‍ എസ്., ഡോ. ശ്രീനാഥ് എസ്., ഡോ. കൃഷ്ണദാസ്, ഡോ. ജോര്‍ജ് കോശി, ഡോ. കെ. രാജശേഖരന്‍ നായര്‍, ഡോ. മാത്യു തോമസ്, ഡോ. സുനില്‍ പ്രശോഭ് പി., ഡോ. ജേക്കബ് ജോര്‍ജ്, ഡോ. ബി. ജയപ്രകാശ് തുടങ്ങിയവര്‍ വിവിധ വിഷങ്ങളെ അടിസ്ഥാനമാക്കി ക്ലാസുകളെടുത്തു. ഡോ സി. ജയകുമാറിന്റെ നേതൃത്വത്തില്‍ ഡോ. ഷീല കുര്യന്‍, ഡോ. സുരേഷ് എം.കെ., ഡോ. ജേക്കബ് ആന്റണി, ഡോ ഹരികൃഷ്ണന്‍ ആര്‍. എന്നിവര്‍ എസ്എല്‍ഇ രോഗത്തിന്റെ വിവിധ വശങ്ങളെപ്പറ്റി ചര്‍ച്ച നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.