വര്‍ക്കല: വര്‍ക്കല മണ്ഡലത്തില്‍ ശ്രീകൃഷ്ണ ജയന്തിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ബാലഗോകുലം താലൂക്ക് കാര്യദര്‍ശി രാജേഷിന്റെ അദ്ധ്യക്ഷതയില്‍ നടന്നയോഗം ആറ്റിങ്ങല്‍ ജില്ലാ സംഘടന സെക്രട്ടറി അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി മഹേഷ് എസ്.(ആഘോഷപ്രമുഖ്), സുധീഷ് ലാല്‍ (രക്ഷാധികാരി), ഷമില്‍ രാജ് (ചെയര്മാന്), സുനില്‍കുമാര്‍. എസ്കെഎം.(കണ്‍വീനര്‍), മനേഷ്.ബിജി, ഷൈജു (ജോയിന്റ് കണ്‍വീനര്‍മാര്‍), ഹരിദാസ് (നിധി പ്രമുഖ്), അജു (അലങ്കാര പ്രമുഖ്), ദിലീപ് (വൃഷ പൂജ പ്രമുഖ്), പ്രസാദ് കുരക്കണ്ണി (ഗോ രക്ഷാപ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: