തിരുവനന്തപുരം: ആയിരക്കണക്കിന് അയ്യപ്പഭക്തന്മാരുടെ സാന്നിദ്ധ്യത്തില്‍ സന്നിധാനത്ത് നിറയും പുത്തരിയും ചടങ്ങ് ആഘോഷിച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള അച്ചന്‍കോവില്‍ അമ്പലത്തിനടുത്തുള്ള നിലത്തില്‍ കൃഷി ചെയ്ത നെല്‍ക്കതിരാണ് ഇക്കുറി അയ്യപ്പ സ്വാമിക്ക് സമര്‍പ്പിച്ചത്.
തീര്‍ത്ഥം തളിച്ച് ശുദ്ധിവരുത്തി മേല്‍ശാന്തിയും കീഴ്ശാന്തിയും സഹശാന്തിക്കാരും ചേര്‍ന്ന് നെല്ക്കതിര് കെട്ടുകള്‍ തലയിലേറ്റി പതിനെട്ടാംപടി കയറി ഗണപതിഹോമത്തറയില് വച്ച് പൂജ നടത്തി. തുടര്‍ന്ന് തലയിലേറ്റി ശ്രീകോവിലിന് ഒരു വലം വച്ചശേഷം അമ്പലത്തിന് അകത്തുകൊണ്ടുപോയി പൂജിച്ചു. രാവിലെ 5.45ന് മേല്‍ 6.15വരെയായിരുന്നു മുഹൂര്‍ത്തം. 6.30ഓടെ നിറപുത്തരി ചടങ്ങ് പൂര്‍ത്തിയാക്കി നെല്ക്കതിര് ഭക്തര്‍ക്ക് പ്രസാദമായി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: