കൊല്ലങ്കോട്: കൊല്ലങ്കോട് പഞ്ചായത്തില്‍ കെഎസ്ഇബിയുടെ സ്ഥലത്ത് സ്ഥാപിക്കുന്ന ഒരു മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നിലയം വൈദ്യുതി വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിച്ച് നിലവിലെ വൈദ്യുതി പ്രതിസന്ധി മറികടക്കണമെന്നും പാലക്കാടിന്റെ ചൂടും കാറ്റും വൈദ്യുതി മേഖലയില്‍ ഉത്പാദനത്തിനായി പരിഗണിക്കുമെന്നും മന്ത്രിപറഞ്ഞു. കെ. ബാബു എംഎല്‍എ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ്, വടവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈരന്ധ്രി മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് അംഗം കെ. സന്തോഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജാസ്മിന് ഷെയ്ക്ക്, പഞ്ചായത്ത് അംഗം വി. കമലം, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ കെ.ജി. പ്രദീപ് കുമാര്‍, എം. ചന്ദ്രന്, വി. കൃഷ്ണന്‍കുട്ടി, ഗുരുവായൂരപ്പന്, പി. പ്രദീപ് കുമാര്‍, കെഎസ്ഇബി ട്രാന്സ്മിഷന് ഡയറക്ടര്‍ പി. വിജയകുമാരി, ട്രാന്സ്മിഷന് ചിഫ് എന്‍ജിനീയര്‍ ജെയിംസ് എം ഡേവിഡ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: