കണ്ണൂര്‍: പിണറായി ഗ്രാമപഞ്ചായത്തിലെ ഇന്‍ഫര്‍മേഷന്‍ കിയോസ്ക് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടച്ച് സ്ക്രീന്‍ തുറന്നുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഓഫീസ് കോംപ്ലക്സിലെ സോളാര്‍ പവര്‍ പ്ലാന്റിന്റെയും ക്ഷേമപെന്ഷന് ഗുണഭോക്താക്കള്‍ക്കുളള ഐഡന്റിറ്റി കാര്‍ഡ് വിതരണ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗീതമ്മ അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വിനിത, സി.എന്‍.ചന്ദ്രന്, ആലക്കണ്ടി രാജീവന്, വി.എ.നാരായണന്, സി ഡിറ്റ് രജിസ്ട്രാര്‍ ജയരാജ് ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്.നാരായണന് നമ്പൂതിരി, പിണറായി ഗ്രാമപഞ്ചായത്ത് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോങ്കി രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം.സുര്‍ജിത് സ്വാഗതവും സി.പ്രദീപന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: