ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മിക്കും

Tuesday 9 August 2016 12:17 am IST

മട്ടന്നൂര്‍: എടയന്നൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട്‌കോടി രൂപ ചെലവില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കുന്നെ് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. എംഎല്‍എയുടെ ആസ്തിവികസനഫണ്ടില്‍നിന്ന് 50 ലക്ഷംരൂപ ചെലവില്‍ സ്‌കൂളില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകളടങ്ങിയ സ്‌റ്റേഡിയമാണ് നിര്‍മിക്കുക. സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനും വിദ്യാഭ്യാസ- കായിക രംഗത്ത് സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനനുസൃതമായ കര്‍മപദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് 14 ലക്ഷംരൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.പി.ദിവ്യ നിര്‍വഹിച്ചു. കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.അനില, ജില്ലാ പഞ്ചായത്തംഗം കെ.മഹിജ, കെ.വി.മിനി, സി.കെ.രാഘവന്‍, കെ. പ്രഭാകരന്‍, ടി.രുധീഷ്, കെ.വി.ഷീജ, എന്‍.വി.ചന്ദ്രബാബു, കെ. രവീന്ദ്രന്‍, പി.കെ.രാജന്‍, പി.കെ.സി.മുഹമ്മദ്, കെ.പി.പ്രശാന്ത്, സി.പി.സുനിത, എ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ വി.കെ.സജീവന്‍ സ്വാഗതവും പ്രധാനാധ്യാപിക കെ.ഉഷ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.