കണ്ണൂര്‍: യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റിന്ത്യാ ദിനമായ ഇന്ന് വൈകുന്നേരം 5 മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം പരിസരത്ത് ദേശരക്ഷാ സദസ്സ് സംഘടിപ്പിക്കും. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന് ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ശിഖ, എ.പി.ഹരീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ദേശസ്നേഹികളായ മുഴുവന്‍ യുവാക്കളും ദേശരക്ഷാജ്വാല കൊളുത്തല്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: