സ്വാഗതസംഘം രൂപീകരിച്ചു

Tuesday 9 August 2016 12:22 am IST

പേരാവൂര്‍: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ പേരാവൂരില്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. കെ.രാജന്‍ അധ്യക്ഷത വഹിച്ചു. എം.വേണുഗോപാല്‍, ഡോ.വി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മുരിങ്ങോടി, പെരുമ്പുന്ന, തെരു, തുണ്ടി, മുള്ളേരിക്കല്‍, കുനിത്തല, മണ്ഡപം, തിരുവോണപ്പുറം, പുതുശ്ശേരി, വേക്കളം, പുളിഞ്ചോട്, തെറ്റുവഴി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ പുറപ്പെട്ട് 4.30 ന് കുനിത്തലയില്‍ സംഗമിച്ച് വൈകുന്നേരം 5 മണിക്ക് മഹാശോഭായാത്രയായി നഗരപ്രദക്ഷിണം ചെയ്ത് 6.30 ന് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എത്തിച്ചേരും. ഭാരവാഹികളായി കെ.പി.വിജിത്ത്-ആഘോഷ പ്രമുഖ്, ഡോ.വി.രാമചന്ദ്രന്‍, അരക്കല്‍ ഗോവിന്ദന്‍, എം.മുരളീധരന്‍, സുരേഷ് നന്ത്യത്ത്, കാക്കര കൃഷ്ണന്‍-രക്ഷാധികാരികള്‍, കെ.ദിജിന്‍-സെക്രട്ടറി, നിധിന്‍ നന്ത്യത്ത്-ജോയന്റ് സെക്രട്ടറി, സി.പ്രമോദ്-പ്രസിഡണ്ട്, കെ.കെ.രാജു-വൈസ് പ്രസിഡണ്ട്, വി.പ്രകാശന്‍-ഖജാന്‍ജി, എം.വി.വിദ്യാധരന്‍, പ്രജുല്‍ രാജ്, എ.ബിജോയ്, കെ.രതീഷ്-സഹ ആഘോഷ പ്രമുഖുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.