ഇരിട്ടി: ഇരിട്ടി മൂലോത്തും കുന്ന് കൈരാതി കിരാത ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ രാമായണ പാരായണ മത്സരം, രാമായണത്തെ അധികരിച്ച് പ്രശ്നോത്തരി, പ്രബന്ധ രചനാ മത്സരം എന്നിവ നടത്തി. പരിപാടി മാതൃസമിതി ജില്ലാ സിക്രട്ടറി പി.ശ്യാമള ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി വൈസ് പ്രസിഡന്റ് പി. കരുണാകരന് അദ്ധ്യക്ഷത വഹിച്ചു. നൂറോളം കുട്ടികള്‍ പങ്കെടുത്ത മത്സരങ്ങളില്‍ പി.പി.അറുതി, ശ്രീഹരി, യദുകൃഷ്ണ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: