അലഹബാദ്: ഇസ്ലാമിക വിരുദ്ധമെന്ന പേരില്‍ ദേശീയഗാനം ആലപിക്കുന്നത് വിലക്കിയ സ്വകാര്യ സ്കൂളിന്റെ മാനേജര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അലഹബാദിലെ എംഎ കോണ്‍വെന്റെ സ്കൂള്‍ മാനേജര്‍ സിയ ഉള് ഹക്കാണ് അറസ്റ്റിലായത്.
സ്കൂള്‍ പോലീസ് സീല്‍ വച്ചു. അനധികൃതമായാണ് സ്കൂള്‍ നടത്തിയിരുന്നതെന്നു കണ്ടെത്തിയതിനാലാണിതെന്ന് പോലീസ് വിശദീകരിച്ചു. ദേശീയഗാനത്തിലെ ‘ഭാരത ഭാഗ്യവിധാതാ’ എന്ന വരി ഇസ്ലാമിക വിരുദ്ധമെന്നു വ്യാഖ്യാനിച്ചാണ് സ്കൂള്‍ പരിസരത്ത് ദേശീയ ഗാനം വിലക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: