കാഠ്മണ്ഡു: നേപ്പാളിലെ മലനിരകളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കുഞ്ഞുള്‍പ്പെടെ ഏഴ് പേര് മരിച്ചു. ചുചെ ഭീര്‍ മേഖലയിലാണ് ഹെലികോപ്റ്റര്‍ വീണത്. തലസ്ഥാനമായ കാഠ്മണ്ഡുവിന് വടക്ക് പടിഞ്ഞാറുള്ള മേഖലയാണിത്.
മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമം തുടരുന്നു.
അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുവരാന്‍ പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. സുഖമില്ലാത്ത കുഞ്ഞിനെ ഗ്രാമത്തില്‍ നിന്ന് ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമായിരുന്നു. കുഞ്ഞിനൊപ്പം അമ്മയും അമ്മൂമ്മയും അപ്പൂപ്പനുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: