യുവമോര്‍ച്ച ദേശരക്ഷാ ജ്വാല ഇന്ന് പെരില്‍മണ്ണയില്‍

Tuesday 9 August 2016 9:54 am IST

പെരിന്തല്‍മണ്ണ: ഭീകരവാദികളും അവരെ പിന്തുണക്കുന്നവരും ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച സംഘടിപ്പിക്കുന്ന ദേശരക്ഷാ ജ്വാല വൈകിട്ട് 4.30ന് പെരിന്തല്‍മണ്ണ കോടതിപ്പടിയില്‍ സംഗമിക്കും. പൊതുസമ്മേളനം ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ശിവരാജ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഹരി എന്നിവര്‍ സംസാരിക്കും. ദേശരക്ഷാ ജ്വാലക്ക് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്, ജില്ലാപ്രസിഡന്റ് ബി.രതീഷ്, ജില്ലാസെക്രട്ടറിമാരായ സുധീഷ് ഉപ്പട, കെ.ടി.അനില്‍കുമാര്‍, ബിജെപി പെരിന്തല്‍മണ്ണ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.എം.കെ. സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കും. മതപരിവര്‍ത്തനത്തിന്റെയും ലൗജിഹാദിന്റെയും ഭീകരസംഘടനകളുടെയും ഈറ്റില്ലമായി ജില്ല മാറുന്ന സാഹചര്യത്തിലാണ് ശക്തമായ സമരവുമായി യുവമോര്‍ച്ച വരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.