ജില്ലാതല രാമായണ മത്സരം സംഘടിപ്പിച്ചു

Tuesday 9 August 2016 9:55 am IST

അങ്ങാടിപ്പുറം: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാതല രാമായണ വൈജ്ഞാനിക മത്സരം സംഘടിപ്പിച്ചു. അങ്ങാടിപ്പുറം വിദ്യാനികേതനില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി കെ.എ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എ.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മതപാഠശാല പ്രമുഖ് കെ.ആര്‍.അനൂപ് സംസാരിച്ചു. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. താലൂക്ക്തല വിജയികള്‍ രാമായണ പാരായണം, ചിത്രരചന, പ്രഭാഷണം, പ്രശ്‌നോത്തരി എന്നിവയില്‍ മാറ്റുരച്ചു. രാമായണ പാരായണത്തില്‍ എന്‍.അഭിരാമി, ശ്രീലക്ഷ്മി, എ.ആര്‍.ആതിര, എ.ആര്‍.ഐശ്വര്യ, ലക്ഷ്മി ഐശ്വര്യ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. പ്രഭാഷണത്തില്‍ അഭിരാമി, ആതിര, എം.കെ.ജീലി എന്നിവപും ചിത്രരചനയില്‍ സി.അഖില, നിമിഷ റെജി എന്നിവരും കോളേജ് തലത്തില്‍ പി.ദിവ്യയും ഒന്നാം സ്ഥാനം നേടി. കൂടുതല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ എന്‍.അഭിരാമിക്ക് രാമായണ പ്രതിഭാ പുരസ്‌കാരം നല്‍കി. കൂടുതല്‍ പോയന്റ് നേടിയ നിലമ്പൂര്‍ താലൂക്കിന് റോളിംഗ് ട്രോഫിയും സമ്മാനിച്ചു. പരിപാടികള്‍ക്ക് ജില്ലാ സെക്രട്ടറിമാരായ എം.കൃഷ്ണപ്രഗീഷ്, പി.പ്രശാന്ത്, കെ.പി.മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.