മാണിയെ തിരികെകൊണ്ടുവരാന്‍ ശ്രമിക്കില്ലെന്ന് മുസ്ലീം ലീഗ്

Tuesday 9 August 2016 10:43 am IST

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ യു‌ഡി‌എഫിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കില്ലെന്ന് മുസ്ലീം ലീഗ്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മധ്യസ്ഥരാവാന്‍ ഞങ്ങളില്ല. മാണിക്ക് മാണിയുടെ കാര്യം, ഞങ്ങൾക്ക് ഞങ്ങളുടെ കാര്യം- കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിലേക്ക് തിരിച്ചു വരില്ലെന്ന് പറഞ്ഞാണ് മാണി പോയത്. അതിനാൽ തന്നെ മധ്യസ്ഥ ചർച്ച എന്നത് അപ്രസക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നണിവിട്ട ഉടനെ മാണിക്കെതിരെ പറയാന്‍ ലീഗില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യത്തില്‍ ലീഗിന് അഭിപ്രായമുണ്ട്. അതിപ്പോള്‍ പറയുന്നില്ല. രാഷ്ട്രീയ വിമർശനം നടത്തേണ്ട സമയത്ത് ലീഗ് നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗഹൃദത്തിന്റെ പേരില്‍ മാണിയുമായി ആശയവിനിമയം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. മാണിയെ അനുനയിപ്പിക്കാൻ കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോടാണ് അദ്ദേഹം പ്രതികരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.