എസ്എഫ്‌ഐ ഗുണ്ടായിസം അവസാനിപ്പിക്കണം

Tuesday 9 August 2016 1:39 pm IST

പാലക്കാട്: ഗവ.വിക്ടോറിയ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തുന്ന ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി.അരുണ്‍കുമാര്‍ ആവശ്യപ്പെട്ടു. കുറച്ചു ദിവസങ്ങളായി എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം അക്രമണം നടത്തുകയാണ്. കഴിഞ്ഞദിവസം മാഗസീന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തു നിന്നെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എബിവിപി യൂണിറ്റ് പ്രസിഡന്റ് ഉള്‍പ്പെടെ 10ളം പ്രവര്‍ത്തകരെ മാരക ആയുധങ്ങളുമായി അക്രമിച്ചുരുന്നു. അക്രമത്തില്‍ യൂണിറ്റ് പ്രസിഡന്റ് അഭിജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കോളേജില്‍ എബിവിപിയുടെ പ്രവര്‍ത്തനം തടയാനുള്ള എസ്എഫ്‌ഐ-സിപിഎം ശ്രമം ക്യാമ്പസിലെ വിദ്യാര്‍ത്ഥികളെ അണിനിരത്തിക്കൊണ്ട് ജനാധിപത്യപരമായി നേരിടുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. എസ്എഫ്‌ഐയുടെ ക്യാമ്പസ് അക്രമത്തില്‍ പ്രതിഷേധിച്ച് എബിവിപി പഠിപ്പുമുടക്കി. അക്രമണം നടത്തുന്ന എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പ്രിന്‍സിപ്പാളും, പോലീസും നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എബിവിപി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.