തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിലെ തെക്കുംഭാഗത്ത് ബിജെപി ബൂത്ത് വൈസ് പ്രസിഡന്റിന് നേരെ ആക്രമണമുണ്ടായി. ബിജെപി മലങ്കര ബൂത്ത് പ്രസിഡന്റ് ദേവസ്യ മാരിപ്പറമ്പിനെയാണ് സിപിഎം പ്രവര്‍ത്തകനായ മഹേഷ് ആക്രമിച്ചത്. ബൂത്ത് കമ്മറ്റി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ദേവസ്യയെ തെക്കുംഭാഗം ടൗണില്‍ തടഞ്ഞ് നിര്‍ത്തിയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ദേവസ്യ കാരിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമത്തില്‍ പ്രതിഷേധിച്ച് തെക്കുംഭാഗത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് റ്റി.എസ് രാജന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.ജി സന്തോഷ്, ജില്ല വൈസ് പ്രസിഡന്റ് പി.ആര് വിനോദ്, മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കണ്ണന്, ഒ.ബി.സി മോര്‍ച്ച് പ്രസിഡന്റ് പ്രബീഷ്, നേതാക്കളായ വിന്‍സെന്റ് ജെയിസ്, കെ.കെ രാജു, ഹരികുമാര്‍ ആലക്കോട്, ഗിരീഷ് വെള്ളിയാമറ്റം, ശ്രീഹരി അനില്‍, അജിത് കെ നായര്‍, മനു കാഞ്ഞിരമറ്റം,വിഷ്ണു ഉടുമ്പന്നൂര്‍, ബാബു ജോസഫ്, ജോസഫ് മൂലേക്കുന്നേല്‍, പി.റ്റി ഷാജി, ഉണ്ണിക്കൃഷ്ണന്, ചാക്കോ ജോസഫ്, അജയന്, കെ.എസ് അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: