കട്ടപ്പന: കട്ടപ്പന സെന്റ്.ജോണ്‍സ് ഹോസ്പിറ്റലിന്റെ നഴ്സിങ് കോളജില്‍ മോഷണം. രണ്ടുലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. കോളേജില്‍ സിസിടിവി ഉണ്ടായിരുന്നെങ്കിലും ഇത് പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. കഴിഞ്ഞ രാത്രി പന്ത്രണ്ടിന് ശേഷമാണ് മോഷണം നടന്നത്. പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി. കട്ടപ്പന സിഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. കോളേജിലെ ജീവനക്കാര്‍ ചിട്ടി കൂടിയ ഇനത്തില്‍ കിട്ടിയ പണമാണ് കവര്‍ന്നത്. സംശമുള്ളവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രതികളെക്കുറിച്ച് നേരിയ സൂചന ലഭിച്ചതായാണ് അറിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: