കാര്‍ ഇടിച്ചിട്ട വൈദ്യുതി പോസ്റ്റ് ബസിന് മുകളിലേക്ക് വീണു: വന്‍ ദുരന്തം ഒഴിവായി

Tuesday 9 August 2016 8:16 pm IST

കട്ടപ്പന: ബസിന് മുകളില്‍ ഇലക്ട്രിക് പോസ്റ്റ് വീണ് വന്‍ ദുരന്തം ഒഴിവായി. പള്ളിക്കവലയ്ക്കും കാഞ്ചിയാറിനും ഇടയ്ക്കാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ വഴിയരികില്‍ നിന്ന ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേകമ്പിയില്‍ തട്ടിയാണ് അപകടമുണ്ടായത്. കാര്‍ കുഴിയിലേയ്ക്ക് മറിയുകയും പിന്നാലെ വന്ന ബസിന്റെ മുകളില്‍ ഇലക്ട്രിക് പോസ്റ്റ് വീഴുകയും ചെയ്തു. നാട്ടുകാരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സംയോജിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. വളവുകളില്‍ കാടുകള്‍ പടര്‍ന്ന് നില്‍ക്കുന്നതും മരക്കൊമ്പുകള്‍ ചാഞ്ഞ് നില്‍ക്കുന്നതും മൂലമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.