0പയ്യന്നൂര്‍: ബിഎംഎസ് നേതാവ് സി. കെ. രാമചന്ദ്രനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അന്നൂരിലെ ടി. സി. വി. നന്ദകുമാര്‍ (29) പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി.
ഡിവൈഎഫ്ഐ വെള്ളൂര്‍ വെസ്റ്റ് മേഖലാ കമ്മറ്റി സെക്രട്ടറി, ബ്ലോക്ക് കമ്മറ്റി അംഗം, സിപിഎം അന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന നന്ദകുമാര്‍ 2013 ല്‍ ആര്‍എസ്എസ് പ്രവര്ത്തകന് സി.എം. വിനോദ് കുമാറിനെ വധിച്ച കേസിലെ രണ്ടാം പ്രതിയാണ്.
ഒരു വര്‍ഷം മുന്‍പ് പയ്യന്നൂര്‍ എസ്ഐയുടെ ക്വാര്‍ട്ടേഴ്സിന് നേരേ ബോംബെറിഞ്ഞ കേസിലും കോണ്‍ഗ്രസ് നേതാവ് എ. പി. നാരായണന്റെ വീടാക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
സി.കെ. രാമചന്ദ്രന് കൊലപാതക കേസില്‍ ഇതുവരെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ നന്ദകുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം പതിനൊന്നിനാണ് ബിഎംഎസ് മേഖലാ സെക്രട്ടറി സി. കെ. രാമചന്ദ്രനെ അന്നൂരിലെ വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: