കേരളം ഭീകരവാദികളുടെ വിളനിലം: അഡ്വ. എസ്. ജയസൂര്യന്‍

Tuesday 9 August 2016 9:23 pm IST

യുവമോര്‍ച്ച ദേശരക്ഷാ ജ്വാല ചെങ്ങന്നൂരില്‍ ബിജെപി സംസ്ഥാന വക്താവ്
അഡ്വ. എസ്. ജയസൂര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂര്‍: കേരളം ഭീകരവാദികളുടെ വിളനിലമായി മാറിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യന്‍ പറഞ്ഞു. ‘ഭീകരവാദികള്‍ ഇന്ത്യ വിടുക അവരെ പിന്തുണയ്ക്കുന്നവരും’ എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനമൊട്ടാകെ യുവമോര്‍ച്ച നടത്തുന്ന ദേശരക്ഷാ ജ്വാലയുടെ ജില്ലയിലെ സമ്മേളനം ചെങ്ങന്നൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് ശാന്തമായിരുന്ന കേരളം ഇന്ന് ലോകം മുഴുവനുള്ള ഭീകരതയുടെ ഈറ്റില്ലമായി മാറിയിരിക്കുന്നു. ഇത് കേവലം ആരോപണം മാത്രമല്ല. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ബിജെപിയും യുവമോര്‍ച്ചയും വസ്തുതകള്‍ നിരത്തിക്കൊണ്ട് ഭരണകൂടത്തിന്റെ മുന്‍പില്‍ അവതരിപ്പിച്ചിരുന്നു. അന്ന് വര്‍ഗീയമായ ആരോപണമെന്ന് ആക്ഷേപിക്കുകയാണ് ചെയ്തത്. എന്നാല്‍ അവഗണിച്ചവര്‍ ഇന്ന് യാഥാര്‍ഥ്യങ്ങള്‍ സമ്മതിക്കേണ്ടി വന്നിരിക്കുന്നു.
കേരളം ഭരിക്കുന്ന ഇടത് വലത് മുന്നണികള്‍ സംഭവിക്കാന്‍ പാടില്ലാത്തത് ഇവിടെ നട്ടുവളര്‍ത്തി. രാജ്യവിരുദ്ധവും ദേശവിരുദ്ധവുമായ ചിന്തകള്‍ക്ക് വളം വച്ചുകൊടുത്തുകൊണ്ട് ഭരണകൂടത്തിന്റെ പിന്‍ബലത്തോടുകൂടി ഏറ്റവും ഭീകരമായ മനസ്സുകള്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം ഇവിടെ ഉണ്ടാക്കി.
സംഘടിതമായ വോട്ട് ഉണ്ടെങ്കില്‍ അവര്‍ പറയുന്ന ഏതുകാര്യങ്ങളും ന്യായമോ അന്യായമോ എന്നുനോക്കാതെ ഭരണം നിര്‍വ്വഹിക്കുന്ന സാഹചര്യം കേരളത്തിലുണ്ടായി. ഇങ്ങനെ ഇടത് വലത് മുന്നണികള്‍ മാറിമാറി ഭരിച്ചപ്പോള്‍ ഭീകരര്‍ക്ക് വളരാന്‍ വളക്കൂറുള്ള മണ്ണായി കേരളം മാറി.
ഭീകരവാദത്തിന് ഒത്താശചെയ്യുന്ന ഭരണകൂടങ്ങള്‍ ഉള്ളതുകൊണ്ട് ഇത് പുറത്തുവരുന്നില്ല. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.സാജന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍ മുഖ്യ പ്രഭാഷണം നടത്തി.
മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ ജന.സെക്രട്ടറി ഡി.അശ്വനിദേവ്, ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, ശ്യാമളകൃഷ്ണകുമാര്‍, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, യുവമോര്‍ച്ച ജില്ലാ ജന.സെക്രട്ടറി അജി.ആര്‍.നായര്‍, എച്ച്. ഹര്‍ഷന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന ട്രഷറര്‍ എസ്.ഉണ്ണികൃഷ്ണന്‍, ബിജെപി സംസ്ഥാന സമിതിയംഗം മധു പരുമല, നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്രീരാജ്, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അരുണ്‍ പ്രകാശ്, പ്രമോദ് കാരയ്ക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.