പാക് ഹൈക്കമ്മീഷണറെ ഭാരതം വിളിച്ചു വരുത്തി പ്രതിഷേധിച്ചു

Tuesday 9 August 2016 10:16 pm IST

ന്യൂദല്‍ഹി: കശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കുന്ന പാക് നടപടിക്കെതിരെ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഭാരതം പ്രതിഷേധം അറിയിച്ചു. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ സൗത്ത് ബ്ലോക്കിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. ജമ്മു കശ്മീരില്‍ നിന്നും സുരക്ഷാസേന അറസ്റ്റ് ചെയ്ത ലക്ഷ്‌കര്‍ ഭീകരനും പാക് സ്വദേശിയുമായ ബഹാദൂര്‍ അലിയെക്കുറിച്ചും വിദേശകാര്യ സെക്രട്ടറി പരാമര്‍ശിച്ചു. ഭീകരപരിശീലനം ലഭിച്ചയാളാണ് താനെന്നും ഭീകരാക്രമണത്തിനാണ് ഭാരതത്തിലെത്തിയതെന്നും ഇയാള്‍ അന്വേഷണ ഏജന്‍സികളോട് സമ്മതിച്ചിരുന്നു. കശ്മീര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി ലോക്‌സഭയില്‍ പ്രസ്താവന നടത്തിയ ദിവസമാണ് ഹൈക്കമ്മഷണറെ വിളിച്ചുവരുത്തി ഭാരതം ശാസിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.